ഇരിങ്ങാലക്കുട :നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചു ഉടൻ ഉത്തരവ് ഇറക്കുക,ശമ്പള പരിഷകരണ കമ്മീഷൻ റിപ്പോർട്ടിലെ തൊഴിലാളിവിരുദ്ധ പരാമർശം തള്ളിക്കളയുക, ശമ്പളം പെൻഷൻ ബാധ്യത സർക്കാർ ഏറ്റടുക്കുക, തൊഴിലാളിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നിആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ ഐ ടി യു സി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടന്നു.എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ. കെ. ശിവൻ ധർണ്ണ ഉത്ഘാടനം ചെയ്തു, മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ബെന്നിവിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു,സി പി ഐ ലോക്കൽ കമ്മിറ്റി അംഗം വർദ്ധനനൻ പുളിക്കൽ,മുനിസിപ്പൽ കൗൺസിലർമാരായ അൽഫോൻസാ തോമസ്,അഡ്വക്കേറ്റ് ജിഷജോബി, ഷെല്ലിവിൽസൺ, രാജികൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി,കെ.കെ.ബാബു, കെ. എം.ബാബു എന്നിവർ പ്രസംഗിച്ചു.
നഗര ശുചീകരണ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യപെട്ട് എ ഐ ടി യു സി ധർണ്ണ
Advertisement