ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസോസിയേഷൻ ‘എക്താ’, ദേശീയ സാങ്കേതിക ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ച “ടെക്‌നോസയർ” എന്ന പരിപാടി സമാപിച്ചു. ഇതിനോടാനുബന്ധിച്ച നടത്തിയ ക്വിസ്, നിമിഷപ്രസംഗം, ക്രോസ്സ്‌വേർഡ് എന്നീ മത്സരയിനങ്ങളിൽ കാതറിൻ ജോജി ( ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനി) ആൻസൺ ജോസ് (മെക്കാനിക്കൽ എഞ്ചിനീയറിംഗ് നാലാം വർഷ വിദ്യാർത്ഥി ), നിരഞ്ജൻ ശ്രീകുമാർ (മെക്കാനിക്കൽ എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥി ) എന്നിവർ വിജയികളായി. സമാപനചടങ്ങിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര, ജോയിന്റ് ഡയറക്ടർ ഫാദർ ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ:സജീവ് ജോൺ,വൈസ് പ്രിൻസിപ്പൽ ഡോ :വി. ഡി. ജോൺ, സീനിയർ പ്രൊഫസർ പ്രേമകുമാർ എൻ. ആർ , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി രാജീവ്. ടി. ആർ. എന്നിവർ ആശംസകൾ അറിയിച്ചു.ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് നാലാം വർഷ വിദ്യാർത്ഥിനിയായ വീനിറ്റ വർഗീസ് ആണ് പ്രോഗ്രാം നയിച്ചത്. പ്രോഗ്രാം സ്റ്റാഫ് കോർഡിനേറ്ററായി കാതറിൻ. ജെ. നേരെവീട്ടിലാണ് പ്രവർത്തിച്ചത്.സമാപന ചടങ്ങിൽ എക്താ സ്റ്റുഡന്റ് ചെയർമാൻ മാർട്ടിൻ പയസ് നന്ദി അറിയിച്ചു.
എക്താ’, ദേശീയ സാങ്കേതിക ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ച “ടെക്‌നോസയർ” എന്ന പരിപാടി സമാപിച്ചു
Advertisement