ഇരിങ്ങാലക്കുട എക്‌സൈസ് സംഘം വാറ്റ് കേന്ദ്രങ്ങള്‍ നശിപ്പിച്ചു

22

ഇരിങ്ങാലക്കുട :എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം . റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ വെട്ടിയാടന്‍ചിറക്ക് സമീപത്തുള്ള ആള്‍ താമസം ഇല്ലാത്ത ഒഴിഞ്ഞ പറമ്പില്‍ നിന്നും കൊടകര പഞ്ചായത്തിലെ ബ്ലാ ചിറക്ക് സമീപത്തുള്ള ബണ്ടില്‍ നിന്നുമായി 330 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. രണ്ട് കേസ് എടുത്തിട്ടുള്ളതുമാണ്. കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ , പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്.ഷിജുവര്‍ഗ്ഗീസ് . ആനന്ദന്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉല്ലാസ് . എക്‌സൈസ് ഡ്രൈവര്‍ വിത്സന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement