നഗരസഭ കമ്മ്യൂണിറ്റി കിച്ചന് അവശ്യവസ്തുക്കൾ കൈമാറി തവനിഷ്

46

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട നഗരസഭ കമ്മ്യൂണിറ്റി കിച്ചന് അവശ്യവസ്തുക്കൾ കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസിൽ നിന്ന് ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ജെയ്സൺ പാറേക്കാടൻ സാധങ്ങൾ ഏറ്റുവാങ്ങി. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, സ്റ്റുഡന്റ് കോർഡിനേറ്റേഴ്‌സ് ആയ കരിഷ്മ പയസ്, ആദം ജോയ്, അശ്വതി, രാഫേൽ എന്നിവർ നേതൃത്വം നല്കി.

Advertisement