ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

62

കൈപ്പമംഗലം :കൈറ്റ്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കൈപ്പമംഗലം മണ്ഡലത്തിൽ എം എൽ എ ഇ.ടി ടൈസൺ മാസ്റ്റർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.എൽ പി തലം മുതൽ ബിരുദാനന്തര തലം വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയും പി എസ് സി, യു പി എസ് സി, കെ എ എസ്, തുടങ്ങി സിവിൽ സർവീസ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച സംരംഭമാണ് സുമേധ സിവിൽ സർവീസ് അക്കാദമി. 2018ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ നൂറിലധികം വിദ്യാർഥികൾ വിവിധ സർക്കാർ സർവീസുകളിൽ ആയി ജോലി നേടിയിട്ടുണ്ട്.കയ്പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം കേന്ദ്രീകരിച്ചുകൊണ്ട് നടന്നിരുന്ന ഈ പദ്ധതി ഈ കൊറോണ കാലത്ത് ഓൺലൈനായി ആരംഭിക്കുകയും അതോടെ ഒരു വർഷം നൂറ് വിദ്യാർഥികൾക്ക് പ്രയോജനം കിട്ടുകയും സിവിൽ സർവീസ് പദ്ധതിയിലൂടെ ആയിരത്തിലധികം വിദ്യാർഥികൾക്ക് പ്രയോജനപ്രദമായ രീതിയിൽ വളർത്തുവാൻ സുമേധക്ക് സാധിച്ചിട്ടുണ്ട്,കൈറ്റ്സ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ ആണ് സുമേധ പദ്ധതിക്ക് വേണ്ടി ഒരു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഇതു മുഖേന മണ്ഡലത്തിന് അകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് ഓൺലൈനായി പരിശീലനം നേടാനാകും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്ലാസുകൾ, മുൻകാല ചോദ്യപേപ്പറുകൾ, പഠിക്കാൻ ആവശ്യമായ നോട്ടുകൾ, പൊതുവിജ്ഞാനം, ടെസ്റ്റ് സീരീസുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. അഞ്ചു ലക്ഷത്തോളം വരുന്ന യു.പി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ ക്വിസ് മത്സരങ്ങൾക്കും എൽ.എസ്.എസ്, യു എസ്.എസ്, നാഷണൽ റിസർച്ച് പരീക്ഷകൾക്ക് പ്രയോജനപ്പെടുന്ന രീതിയിലും പി എ സി മുതൽ സിവിൽ സർവീസ് വരെയുള്ള മത്സരപരീക്ഷകൾക്ക് പരിശീലിക്കുന്നവർക്ക് ആ രീതിയിലും പ്രയോജനപ്പെടുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ മൊബൈൽ ആപ്ലിക്കേഷൻ കൊണ്ട് യു. പി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള 10 ലക്ഷം വിദ്യാർഥികൾക്കും പി എസ് സി മുതൽ സിവിൽ സർവീസ് വരെ പരിശീലിക്കുന്ന രണ്ട് ലക്ഷം ഉദ്യോഗാർഥികൾക്കും ഉപകാരപ്രദമാകും എന്നാണ് ലക്ഷ്യം വെക്കുന്നത്. ഈ പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റുമാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ അദ്ദേഹം നിർവഹിച്ചത്.സുമേധ കോഡിനേറ്റർ അജ്മൽ ചക്കരപ്പാടം ,കൈറ്റ്‌സ് ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടർ ക്ലെയർ സി ജോൺ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിറിൽ സിറിയക്, ടെക്നിക്കൽ ഡയറക്ടർ അക്ഷയ രാജേഷ്, ഡയറക്ടർ ബോർഡ് അംഗം മീനാക്ഷി അനിരുദ്ധൻ, മഞ്ജു കെ. ആർ, ജോയൽ നെൽസൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.0People Reached0EngagementsBoost PostLikeCommentShare

Advertisement