കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍
പിടിയിലായത് കൊലപാതക ശ്രമം അടക്കം നിരവധി കേസ്സിലെ പ്രതി.
പോലീസിന്റെ കണ്ണിലെ കരട്

102

ഇരിങ്ങാലക്കുട : പത്തു വര്‍ഷം മുന്‍പ് കര്‍ണ്ണാടകയിലെ കോളാര്‍ സ്വര്‍ണ്ണഖനി മേഘലയില്‍ ജോലി ചെയ്തിരുന്ന ഹരീഷിന് ഇവിടെ നിരവധി ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ ഓരോ നീക്കവും.സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നിട്ടും ബാംഗ്ലൂരിലെ അപകടകരമായ ഗല്ലിയില്‍ പോയി ഇയാളെ പൊക്കിയെടുത്ത പോലീസ് സംഘം അഭിനന്ദനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. കൊറോണ കാലഘട്ടത്തില്‍ സ്വന്തം സുരക്ഷ പോലും അവഗണിച്ചാണ് കര്‍ണ്ണാടകയില്‍ അന്വേഷണ സംഘം എത്തിയത്. പോലീസ് എത്തിയാല്‍ അവരുടെ കഥ കഴിക്കുമെന്ന് സുഹൃത്തുക്കളോട് ഹരീഷ് പറഞ്ഞിരുന്നുവത്രേ. എന്നാല്‍ അപ്രതീക്ഷിതമായി ഇയാള്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഗല്ലിയിലെ വീട്ടിലേക്ക് പോലീസ് സംഘം ഇരച്ചുകയറുന്നതു കണ്ട് ഇരുട്ടു റൂമിലേക്ക് ഓടി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പോലീസിന്റെ കയ്യില്‍ പെട്ടു. ഇതുമൂലം ആയുധമെടുത്ത് പ്രതിരോധിക്കാനുള്ള അവസരം ഹരിഷിന് ലഭിച്ചില്ല. നാലു ദിവസം മുന്‍പാണ് ഹരീഷിനെ പിടിക്കാന്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലി ഐ.പി.എസ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ കര്‍ണാടകയിലേക്ക് അയച്ചത്. നാട്ടില്‍ നിന്നു പുറപ്പെട്ട സംഘം നാലു ദിവസത്തിനുള്ളില്‍ ഹരീഷിനെ പൊക്കിയെടുത്തു. തലമുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ തേടി മഫ്തിയില്‍ എത്തിയ പോലീസ് സംഘം അപകടകരമായ പല ഗല്ലികളിലും ബാംഗ്ലൂര്‍ പോലീസുമൊത്ത് രാത്രിയും പകലും റെയ്ഡ് നടത്തി . കെ.ജി. ഹള്ളി, ബംഗാരപേട്ട്, തമ്മനഹള്ളി. ഗംഗാം പാളയം ഇവിടങ്ങളില്‍ അരിച്ചു പറുക്കി. ഒടുവില്‍ ഗംഗാപാളയത്തെ ഒളിസംഘേതത്തില്‍ നിന്ന് ഇന്നലെ പിടികൂടുകയായിരുന്നു.കാട്ടൂര്‍ സ്റ്റേഷനില്‍ 21 കേസും വലപ്പാട് സ്റ്റേഷനില്‍ 7 കേസും, ചേര്‍പ്പ് സ്റ്റേഷനില്‍ 3 കേസ്സും ഒല്ലൂര്‍ മതിലകം സ്റ്റേഷനുകളില്‍ ഓരോ കേസും ഹരീഷിന്റെ പേരിലുണ്ട്. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുള്ളതാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തുടരെ രണ്ടു അടിപിടി കേസ്സുകളുണ്ടാക്കി ഹരീഷ് ഒളിവില്‍ പോയത്. തമിഴ് നാട്ടിലെ കൃഷ്ണഗിരി, കര്‍ണ്ണാടകയിലെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ചെറുപ്രായത്തിലുള്ള നിരവധി ആണ്‍കുട്ടികളെ ഇയാള്‍ കഞ്ചാവും മയക്കുമരുന്നും നല്‍കി വഴി തെറ്റിക്കുന്ന പ്രകൃതക്കാരനാണ്. ലഹരിക്കടിമപ്പെട്ട് കൂട്ടത്തിലുള്ള വരെ തന്നെ ആക്രമിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്. ഇയാളെ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കും ഹരീഷിനോടുള്ള വൈരാഗ്യത്തിന് എതിര്‍ ഗുണ്ടാ സംഘം മൂന്നു മാസം മുന്‍പ് ഇയാളുടെ ഭാര്യയെ ബോംബ് എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയിരുന്നുആ കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ ജയിലിലാണ്. 35 കേസുകളിലെ പ്രതിയും ക്രിമിനലുമായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിലായി. കാട്ടൂര്‍ നന്ദനത്ത് വീട്ടില്‍ ഹരീഷിനെയാണ് (45 വയസ്സ്) റൂറല്‍ എസ്.പി. ജി. പൂങ്കുഴലി ഐ പി.എസിന്റെ നിര്‍ദ്ദേശത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍, ആളൂര്‍ എസ്.ഐ. ആര്‍.രഞ്ജിത്ത്, എസ്.ഐ. കെ.സുഹൈല്‍, സീനിയര്‍ സി.പി.ഒ. ഇ.എസ്. ജീവന്‍, സി.പി. ഒ കെ.എസ്.ഉമേഷ് . എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കര്‍ണ്ണാടക ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയത്.ഇന്‍സ്‌പെക്ടര്‍ വി.വി. അനില്‍കുമാര്‍ , എസ്.ഐ. ആര്‍ രാജേഷ് സൈബര്‍ വിദഗ്ദരായ പ്രജിത്ത്, മനു,രജീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Advertisement