അന്തരിച്ച ജോസ് ചാക്കോളയുടെ അനുസ്മരണാർത്ഥം ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വാർഡായ 18-ാം വാർഡിൽ വൃക്ഷ തൈകൾ നട്ടു

48

ഇരിങ്ങാലക്കുട :അന്തരിച്ച കൗൺസിലർ ജോസ് ചാക്കോളയുടെ അനുസ്മരണാർത്ഥം അദ്ദേഹത്തിന്റെ വാർഡായ 18-ാം വാർഡിൽ, പരിസ്ഥിതി ദിനത്തിന്റെയും, ജോസ് ചാക്കോളയുടെ ജന്മ ദിനത്തിന്റെയും ഭാഗമായി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്, മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, മുതിർന്ന നേതാവ് ചാക്കോ കുണ്ടുപറമ്പിൽ, ജോസ് ചാക്കോളയുടെ മകൻ റിച്ചാർഡ്‌ ജോസും ചേർന്ന് വൃക്ഷ തൈകൾ നട്ടു. ഡേവിസ് ഷാജു, വർഗീസ് പൊന്നാരി, തോമാസ് കോട്ടോളി എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ജോർജ് പള്ളൻ, ജെയ്സൻ പാറേക്കാടൻ, അലക്സ് ബിജു, ലളിതടീച്ചർ, ശോഭ ടീച്ചർ എന്നിവരും മറ്റ് നാട്ടുക്കാരും സന്നിഹിതരായിരുന്നു.

Advertisement