മുരിയാട് മണ്ഡലം കോൺഗ്രസ്സ് ദുരന്തനിവാരണ സേനക്ക് രൂപം കൊടുത്തു

53

മുരിയാട്:മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്യത്തിൽ മഹാത്മ ദുരന്തനിവാര പ്രതിരോധ സേന രൂപികരിച്ചു.25 അംഗ സേനക്കാണ് രൂപം നല്കിയിട്ടുള്ളത് സേനയുടെ ഉൽഘാടനം കെ പി സി സി നിർവഹാക സമതി അംഗം എം പി ജാക്സൻ സേന ക്യാപ്റ്റൻ കെ കെ സന്തോഷിന് ലൈഫ് ജാക്കറ്റ് നല്ക്കി നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി മുഖ്യാതിഥിയായിരിന്നു സേനയുടെ കൺവീനർ വിബിൻ വെള്ളയത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ ജോർജ്ജ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്,ജോമി ജോൺ, പഞ്ചായത്ത് അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുൻ, ജീനി സതീശൻ, മഹിള കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഷാരി വീനസ് , പ്രസാദ് പാറപുറത്ത്, അജി തൈവളപ്പിൽ, എബിൻ ജോൺ, പ്രേമൻകൂട്ടാല എന്നിവർ പ്രസംഗിച്ചു.

Advertisement