ഇരിങ്ങാലക്കുട :മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഒരു പ്രതേക വകുപ്പ് രൂപീക്കരിക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം 43-)o സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാരായ്മ കഴകക്കാരുടെ പ്രയാസങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും, സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു.കഴകം അമ്പലവാസി വിഭാഗത്തിന്റെ കുലത്തൊഴിലായി അംഗീകരിക്കണമെന്നും യോഗം അഭിപ്രായപെട്ടു.ഓൺലൈൻ ആയി നടന്ന സമ്മേളനം കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും ചീഫ് ഫിസിഷ്യനും ആയ ഡോ. പി. മാധവൻകുട്ടി വാരിയർ ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എം ആർ . ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി വി മുരളീധരൻ, ടി വി ശ്രീനിവാസ വാരിയർ,, യു . ഷിബി, പി വി ശങ്കരനുണ്ണി, എ സി . സുരേഷ്,പി കെ മോഹൻദാസ്, സി ബി എസ് . വാരിയർ, പി.പി.ഗോവിന്ദ വാരിയർ , പി.വി. ധരണീധരൻ എന്നിവർ പ്രസംഗിച്ചു.2020-21 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാതല അവാർഡുകൾ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കരസ്ഥമാക്കി. മികച്ച യൂണിറ്റുകളായി പെരുമ്പാവൂർ, മാങ്ങാട്, വടകര അർഹരായി. വിവിധ എന്ടോവ്മെന്റുകൾ, അവാർഡുകൾ എന്നിവ വിതരണം ചെയ്തു.പുതിയ സംസ്ഥാന ഭാരവാഹികൾ – എം ആർ . ശശി(പ്രസിഡന്റ് ), പി വി . മുരളീധരൻ (ജന:സെക്രട്ടറി ),പി വി ശങ്കരനുണ്ണി (ട്രഷറർ ) .വനിതാവിഭാഗം – പി എൽ . സുമംഗലാദേവി (പ്രസിഡന്റ് ), രമ ഉണ്ണികൃഷ്ണൻ (സെക്രട്ടറി ), ഉമാദേവി (ട്രഷറർ )യുവജനവിഭാഗം – ആർ . ശബരീനാഥ് (പ്രസിഡന്റ് ),പി ആർ . ദിലീപ് രാജ് (സെക്രട്ടറി ), കെ വി ഹരീഷ് (ട്രഷറർ ).
വാരിയർ സമാജം സംസ്ഥാന സമ്മേളനം നടന്നു
Advertisement