യൂത്ത് കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ മാപ്രാണം ലക്ഷം വീട് പ്രദേശത്ത് മുപ്പതോളം വീടുകളിൽ അണുനശീകരണം നടത്തി

37

മാപ്രാണം: കോവിഡ് രൂക്ഷമായിരിക്കുന്ന മാപ്രണം ലക്ഷം വീട് പ്രദേശത്തെ മുപ്പത്തോളം വീടുകളിൽ കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി എം.ആർ ഷാജുവിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ വളണ്ടിയർമാർ അണുനശീകരണം നടത്തി. കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, ശരത് ദാസ്, അഖിൽ കാഞ്ഞണിക്കാരൻ, ജിബിൻ കെ. ബി, സിജോ ഡേവിസ്, ജിതിൻ ഷാജൻ, നിക്സൺ ഡേവിസ്, ലിന്റോ പോൾ, അബ്‌ദുൾ നാസിക്ക്, എബിൻ വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു. ഇരിങ്ങാലക്കുടയിൽ എവിടെയും കോവിഡ് 19 ബാധിച്ച് നെഗറ്റീവ് ആയവരുടെ ഭവനങ്ങൾ യൂത്ത് കെയർ വണ്ടിയർമാർ സൗജന്യമായി അണുനശീകരണം ചെയ്ത് നൽകുമെന്ന് ബ്ലോക്ക്‌ സെക്രട്ടറി എം.ആർ ഷാജു അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 92075 27890

Advertisement