ഇരിങ്ങാലക്കുട:കോവിഡ് പ്രധിരോധത്തിനായി യുവജന സന്നദ്ധ പ്രവർത്തകർക്കുള്ള പൾസ് ഓക്സോമീറ്ററും, അണു നശീകരണ ഫോഗ്ഗ് മിഷ്യനും, മാസ്ക്കും, ടെബറേച്ചർ അളക്കുന്ന മിഷ്യനും MP “S ബ്രിഗേഡ് അംഗങ്ങൾക്കുള്ള യൂണിഫോമും, ഗ്ലൗസും, MP “S കോവിഡ് കെയറിൻ്റെ ഭാഗമായി
തൃശൂർ എം. പി ടി എൻ പ്രതാപൻ ഡി സി സി ഉപാധ്യക്ഷൻ അഡ്വ :എം എസ് അനിൽകുമാറിന് കൈമാറി. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ഫോഗിങ് മിഷ്യൻ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരിയും മറ്റു നഗരസഭ അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. നിയോജക മണ്ഡലം കോവിഡ് കെയർ കോടിനേറ്റർ ഷാറ്റോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ദാരവാഹികളായ സതീഷ് വിമലൻ, ആൻ്റോ പെരുംമ്പിള്ളി ,സോമൻ ചിറ്റേഴത്ത് ,ബ്ലോക്ക് പ്രസിഡൻ്റെ ടിവി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ,ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, എ ഹൈദ്രോസ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് വിബിൻ വെള്ളയത്ത് തുടങ്ങിയവർ സന്നിഹിതരായി. അടുത്ത ഘടത്തിൽ ഒരോ വാർഡിലേക്കും പൾസ് ഓക്സോമീറ്റർ നൽക്കുമെന്ന് എം പി വ്യക്തമാക്കി.
MP “S കോവിഡ് കെയർ പദ്ധതിയ്ക്ക് ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലത്തിൽ തുടക്കമായി
Advertisement