കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കയി എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റിയുടെ ഹെല്പ് ലൈൻ വാഹനം

41

കാറളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കയി എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റി തയ്യാറാക്കിയ ഹെല്പ് ലൈൻ വാഹനം സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു.കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് വാഹനം തയ്യാറാക്കിയത്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശശികുമാർ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി ശ്യാംകുമാർ പി.എസ്, മേഖല സെക്രട്ടറി ഷാഹിൽ, പ്രസിഡണ്ട് യദുകൃഷ്ണൻ, സിപിഐ ലോക്കൽ അസി.സെക്രട്ടറി എം.സുധീർദാസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement