ഇരിങ്ങാലക്കുട:തെരുവിൽ അലയുന്ന വർക്കും അന്യസംസ്ഥാനത്തു നിന്നു വന്ന് ഭക്ഷണം ലഭിക്കാതെ നടക്കുന്നവർക്കും ആയി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് വിശപ്പക്കറ്റാം ഇരിങ്ങാലക്കുട .വിശപ്പക്കറ്റാം ഇരിങ്ങാലക്കുട പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ റൂറൽ എസ് പി പൂങ്കുഴലി ഐപിഎസ് ഭക്ഷണപ്പൊതി വിതരണം ചെയ്തു കൊണ്ട് നിർവഹിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി പി ആർ രാജേഷ്, സി ഐ അനീഷ് കരീം, ജനമൈത്രി നൈറ്റ് പെട്രോൾ ടീം ക്യാപ്റ്റൻ അഡ്വക്കേറ്റ് അജയകുമാർ , മറ്റു പോലീസ് സംഘങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Advertisement