കാരായ്മ കഴക ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം-വാര്യർ സമാജം

151

ഇരിങ്ങാലക്കുട : കാരായ്മ കഴകക്കാരുടെ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. കഴക പ്രവർത്തി അമ്പലവാസികളുടെ കുല തൊഴിലായി നിലനിർത്തും വിധം ജോലിഭാരവും ജോലിസമയവും ക്രമീകരിച്ച് സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്ന് സമസ്തകേരള വാര്യർ സമാജം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈൻ ആയി നടന്ന വാർഷിക പൊതുയോഗം സമാജം സംസ്ഥാന ട്രഷറർ പി.വി ശങ്കരനുണ്ണി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.വി ധരണീധരൻ അധ്യക്ഷതവഹിച്ചു. സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രൻ,സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറി രമ ഉണ്ണികൃഷ്ണൻ,ജില്ലാ സെക്രട്ടറി എ.സി സുരേഷ്, സി.വി.ഗംഗാദരൻ, എൻ.എസ്. സുരേഷ്, ഇ രാജേഷ് എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികൾ :-എം. ഉണ്ണികൃഷ്ണ വാരിയർ(പ്രസിഡന്റ്), ഇന്ദു ശങ്കരൻകുട്ടി (വൈസ് പ്രസിഡന്റ്),എ.സി സുരേഷ്(സെക്രട്ടറി), ആർ. ശ്രീറാം(ജോയിന്റ് സെക്രട്ടറി),പി. വി ശങ്കരൻകുട്ടി(ട്രഷറർ),പി.വി ധരണീധരൻ,ടി.വി ശങ്കരൻകുട്ടി(സംസ്ഥാന കമ്മിറ്റി)വനിതാ വിഭാഗം :- രമ ഉണ്ണികൃഷ്ണൻ(പ്രസിഡന്റ്),ലതാ രവീന്ദ്രൻ(സെക്രട്ടറി), രാജലക്ഷ്മി വിജയൻ (ട്രഷറർ)യുവജനവിഭാഗം :- സന്ദീപ് ബാലകൃഷ്ണൻ (പ്രസിഡന്റ്),അഖിലേഷ് അജിതൻ (സെക്രട്ടറി),ടി.ആർ അരുൺ(ട്രഷറർ).

Advertisement