പൗരാവകാശ രേഖ പുറത്തിറക്കി ഇരിങ്ങാലക്കുട നഗരസഭ

61

ഇരിങ്ങാലക്കുട: നഗരസഭ പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പൗരാവകാശ രേഖ വൈസ് ചെയര്‍മാന്‍ പി.ടി. ജോര്‍ജ്ജിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. നഗരപാലിക പഞ്ചായത്ത് രാജ് നിയമപ്രകാരം സാധരണ പൗരന് ലഭിയ്ക്കേണ്ട എല്ലാ സേവനങ്ങളും പൂര്‍ണ്ണതോതില്‍ പ്രാപ്യമാക്കുന്നതിനായി അവബോധം സൃഷ്ടിക്കുകയെന്നതാണ് പൗരാവകാശ രേഖയിലൂടെ ചെയ്യുന്നത്. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെയ്സണ്‍ പാറേക്കാടന്‍, സുജ സജീവ് കുമാര്‍, കൗണ്‍സിലര്‍ ടി.വി. ചാര്‍ളി, സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement