ഇരിങ്ങാലക്കുട :കോവിഡ് വ്യാപനം രൂക്ഷമായതോടെ പഞ്ചായത്തുകളും പോലീസും നടപടികള്‍ കര്‍ശനമാക്കി. പൂമംഗലം, കാറളം, കാട്ടൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും പടിയൂര്‍ പഞ്ചായത്തില്‍ നാലുവാര്‍ഡുകളിലുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്. പൂമംഗലം ഗ്രാമപഞ്ചായത്തില്‍ 159 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ആറുപേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. പൂമംഗലം പഞ്ചായത്തിലെ പ്രധാന റോഡില്‍ നിന്നുമുള്ള പഞ്ചായത്തിലെ ഇടവഴികള്‍ അടച്ചുകെട്ടിയും കടകളും സ്ഥാപനങ്ങളും തുറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ കാട്ടൂര്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് തിങ്കളാഴ്ച വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 85,000 രൂപ പിഴ ഈടാക്കി. 2800 പേര്‍ക്ക് വാണിങ്ങ് നല്‍കി. 150 പേര്‍ക്ക് നോട്ടീസ് നല്‍കി. കാട്ടൂര്‍ പോലീസ് 50 ലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കുക, വാഹനങ്ങളില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്യുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, അനാവശ്യമായി കറങ്ങി നടക്കുക എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്. ചൊവ്വാഴ്ച മുതല്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്ന് ഇരിങ്ങാലക്കുട സി.ഐ. അനീഷ് കരീം പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ പഞ്ചായത്തുകളും പോലീസും നടപടികള്‍ കര്‍ശനമാക്കി
Advertisement