ഇല്ലംനിറ ക്കുള്ള നെൽക്കതിരുകൾ വിളയിക്കാൻ കൊട്ടിലാക്കൽ പറമ്പിൽ വിത്തിറക്കി

85

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രത്തിലെ കർക്കിടകമാസത്തിലെ അത്തം നാളിൽ നടക്കുന്ന ഇല്ലംനിറ ക്കുള്ള നെൽക്കതിരുകൾ വിളയിപ്പിക്കുനായി കൊട്ടിലാക്കൽപറമ്പിൽ വിത്തിറക്കി. എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ ,ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ, റിട്ട :കൃഷി ഓഫീസർ വി സി സുകുമാരൻ എന്നിവർ വിത്തിറക്കൽ ചടങ്ങിൽ പങ്കെടുത്തു. തന്ത്രി നെടുമ്പിള്ളി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊടുത്തു വിത്തിടൽ കർമ്മം ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ ദേവസ്വം മെമ്പർമാരായ ഭരതൻ കണ്ടേങ്കാട്ടിൽ കെ ജി സുരേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement