കുവൈറ്റിലേക്കു സൗദി അറേബ്യയിലേക്കു വിമാനസർവീസുകൾ പരിമിതമായി ആരംഭിക്കണം പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ

80

ഇരിങ്ങാലക്കുട: വിദേശത്തുനിന്നും നാട്ടിൽ വന്ന പ്രവാസികൾ വിസാ കാലാവധി തീരുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാന സർവീസ് ആരംഭിക്കുവാൻ ഇന്ത്യ ഗവണ്മെൻറ് ഗൾഫ് വിദേശകാര്യ മന്ത്രാലയവുമായി ഉന്നതതല ചർച്ചകൾ ചെയ്യണമെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ആയിരക്കണക്കിന് പ്രവാസികൾ അവധിക്കായി നാട്ടിൽ വന്നിട്ട് തിരിച്ചു പോകാൻ പറ്റാതെ മാസങ്ങളായി നാട്ടിൽ കഴിയുകയാണ് കൂടാതെ ജോലി നഷ്ടപ്പെട്ടു നാട്ടിൽ വന്നവർക്കും സാമ്പത്തിക സഹായം നൽകുകയും തിരിച്ചുവന്ന പ്രവാസികൾക്കുള്ള വായ്പ പദ്ധതികൾ ഊർജിതമാക്കണമെന്നും വായ്പക്ക് അപേക്ഷിക്കുന്ന പലർക്കും ബാങ്കുകൾ വായ്പ നൽകുന്നില്ലെന്നും പരാതികൾ വർധിച്ചുവരികയാണ് ഇതിൽ നോർക്ക ഇടപെടണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഐസക്ക് പ്ലാപ്പിള്ളിൽ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് യു കെ വിദ്യാസാഗർ, സദാനന്ദൻ, സിന്നി ജോയ് ,ശാന്ത രാമു ,സുന്ദരേശൻ, റാഫി എന്നിവർ പ്രസംഗിച്ചു.

Advertisement