ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ക്യാംപസിൽ ഇലക്ട്രിക്കൽ വിഭാഗം സോളാർ മൊബൈൽ ചാർജർ സ്ഥാപിച്ചു

66

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ക്യാംപസിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം സോളാർ മൊബൈൽ ചാർജർ സ്ഥാപിച്ചു. സി എം ഐ ദേവമാതാ പ്രൊവിൻഷ്യൽ റവ. ഫാ. ഡേവിസ് പനക്കൽ സി എം ഐ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക നന്മയെ ലക്ഷ്യം വച്ചുകൊണ്ട് നിർമ്മിച്ച ഈ സോളാർ മൊബൈൽ ചാർജർ എല്ലാവർക്കും ഉപയോഗപ്രദം ആകട്ടെ എന്നും സൗരോർജ്ജത്തിൻ്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കാൻ മുൻകൈയ്യെടുത്ത ഇലക്ട്രിക്കൽ വിഭാഗത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ജോയിൻറ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ എന്നിവരും ഉദ്ഘാടനവേളയിൽ സന്നിഹിതരായിരുന്നു.ഈ സംരംഭത്തിന് നേതൃത്വം നൽകിയ അസോസിയേറ്റ് പ്രൊഫസർ അരുൺ അഗസ്റ്റിൻ, അസിസ്റ്റൻറ് പ്രൊഫസർ ജിനു കെ. ടി , അസിസ്റ്റൻറ് പ്രൊഫസർ നിതിൻ കെ. എസ്, അശ്വിൻ ടി. എ., അനീഷ് കെ. യു. സീന എം. എസ്. എന്നിവരെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി നീതു വർഗീസ് അഭിനന്ദിക്കുകയും ഇതുപോലെയുള്ള സംരംഭങ്ങൾക്ക് ഇനിയും ഇലക്ട്രിക്കൽ വിഭാഗം മുൻകൈ എടുക്കും എന്നും അവർ കൂട്ടിച്ചേർത്തു.

Advertisement