ഇല്ലിക്കാട് ജുമാ മസ്ജിദിൽ വീണ്ടും മോഷണം

349

കാട്ടൂർ : ഇല്ലിക്കാട് ജുമാ മസ്ജിദിലെ നേർച്ചപ്പെട്ടി പൊളിച്ച് കവർച്ച. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.നേർച്ചപ്പെട്ടിയുടെ പൂട്ട് പൊളിച്ച നിലയിലാണ്. പെട്ടി തുറന്നിട്ട് അധിക ദിവസം ആയിട്ടില്ലാത്തതിനാൽ വലിയ സംഖ്യ നഷ്ടപ്പെടാൻ സാധ്യത ഇല്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു .ഒരു കൊല്ലത്തിനു മുൻപ് ഇതേ പള്ളിയിൽ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടന്നിട്ടുണ്ട്.കാട്ടൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സി. ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisement