ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പട്ടേപ്പാടത്ത് യുഡിഎഫ് കുടുംബ സംഗമം നടത്തി. മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുരിയൻ അധ്യക്ഷത വഹിച്ചു.ബ്ളോക് പ്രസിഡന്റ് കെ.കെ.ജോൺസൺ, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, ബ്ളോക് പഞ്ചായത്ത് അംഗം ശശികുമാർ എടപുഴ, പി.ഐ.ജോസ്, പഞ്ചായത്തംഗം വിൻസെന്റ് കാനംകുടം, യുസഫ് കൊടകരപറമ്പിൽ, ആമിന അബ്‌ദുൾഖാദർ, ഗീത മനോജ്, രാജൻ ചെമ്പകശേരി, മനോജ്, രഞ്ജിത്ത്,സിദിഖ് പെരുമ്പിലായി എന്നിവർ പ്രസംഗിച്ചു.
Advertisement