എസ് എന്‍ സ്‍കൂളുകളുടെ വാര്‍ഷികം നടത്തി

153

ഇരിങ്ങാലക്കുട: എസ് എന്‍ സ്‍കൂളുകളുടെ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും 2021 മാര്‍ച്ച് 31ന് സ്‍കൂള്‍ അങ്കണത്തില്‍ വച്ച് നടത്തി. എസ് എന്‍ സ്‍കൂളുകളുടെ കറസ്പോണ്ടന്റ് മാനേജര്‍ പി.കെ.ഭരതന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിച്ചു. ഹയര്‍സെക്കന്ററി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടിയ അനുനന്ദന എം. നായര്‍ക്കുള്ള ഉപഹാരം മുഖ്യാതിഥിയായ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി നല്‍കി. ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ മനോജ്കുമാര്‍.പി.വി ആശംസകള്‍ അര്‍പ്പിച്ചു.വിരമിക്കുന്ന അധ്യാപകരായ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ സുനിത.കെ.ജി, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്സ് എ.ബി.മൃദുല, ഹയര്‍സെക്കന്ററി അധ്യാപകരായ ഒ.വി.ജാസ്മിന്‍, ഇ.എം.ഷീന, ടി ടി ഐ അധ്യാപിക റീന.പി.കെ. എന്നിവര്‍ സംസാരിച്ചു. ടി ടി ഐപ്രിന്‍സിപ്പല്‍ കവിത.പി.വി. വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനിത.പി.ആന്റണി സ്വാഗതവും,ലത.സി.ആര്‍ നന്ദിയും അര്‍പ്പിച്ചു.

Advertisement