പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട പഴയ നഗരസഭയിലെ പ്രമുഖ വ്യക്തികളെ കണ്ടും, സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥന നടത്തി

89

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട പഴയ നഗരസഭയിലെ പ്രമുഖ വ്യക്തികളെ കണ്ടും, സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥന നടത്തി. രാവിലെ അന്തരിച്ച കൊരുമ്പു സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കുടുംബത്തെ സന്ദർശിച്ചു. തുടർന്ന് കലാനിലയം ഗോപിനാഥൻ, കലാമണ്ഡലം പ്രഷീജ, കല്ലികാട്ട് ഗോപി, അന്തരിച്ച പഴയ കാല കമ്മ്യൂണിസ്റ് പ്രവർത്തകൻ ടി. ആർ കൃഷ്ണന്റെ വസതി, പ്രമുഖ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, സ്ഥാനാർത്ഥിക്ക് കഥകളിയിൽ ആദ്യമായി ചുട്ടി കുത്തിയ കലാനിലയം പരമേശ്വരൻ ആശാൻ താനിശ്ശേരി അസിസ്സി കോൺവെൻറ്, താണിശ്ശേരി പള്ളി, ചേലൂർ പള്ളി, ലക്കി സ്റ്റാർ ബേക്കറി, ക്രൈസ്റ്റ് കോളേജ് അധികാരികൾ, കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ, സെന്റ് ജോസഫ്സ് കോളേജ് എന്നിവിടങ്ങളിൽ സന്ദർശിച്ചു. സന്ദർശനത്തിന് സ്ഥാനാർത്ഥിയോടൊപ്പം അഡ്വ. കെ. ആർ. വിജയ, ജയൻ അരിമ്പ്ര, ശശി വെട്ടത്ത് , വി. എൻ. കൃഷ്ണൻകുട്ടി, പി. വി. ജനാർദ്ദനൻ, എം. അനിൽകുമാർ, ജോയ് കോനങ്ങാടാൻ, സുരേഷ്, തോംസൺ ചിരിയങ്കണ്ടത്, എം. എൻ. നീരജ് എന്നിവർ കൂടെയുണ്ടായിരുന്നു. വൈകിട്ട് സ്ഥാനാർഥി വിവിധ പഞ്ചായത്ത്‌ തല റാലിയിലും പൊതു യോഗത്തിലും പങ്കെടുത്തു.

Advertisement