ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ മത്‌സ്യകൃഷിക്ക് തുടക്കം കുറിച്ചു

207

ഇരിങ്ങാലക്കുട:സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി
ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു.
ജയില്‍ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യ
ത്തില്‍ ആണ് മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. ചിത്രലാഡ പിലോപ്പിയ
ഇനത്തില്‍പെട്ട മത്യക്കുഞ്ഞുങ്ങളെയാണ് സബ്ബ് ജയിലിലെ പടുതകുളത്തില്‍
നിക്ഷേപിച്ചിരിക്കുന്നത്. മത്സ്യകൃഷിയുടെ ഔപചാരികമായ ഉദ്ഘാ
ടനം മദ്ധ്യമേഖല ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യ നിര്‍വ്വഹിച്ചു. ഇരിങ്ങാ
ലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് ബി.എം.അന്‍വര്‍ അദ്ധ്യക്ഷത വഹിച്ച യോഗ
ത്തില്‍ അഡ്വ.ജിഷ ജോബി, ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് ഓഫീസര്‍
സീനത്ത്, ഫിഷറീസ് വകുപ്പ് പദ്ധതി കോഡിനേറ്റര്‍ ഹിത, യോഗ
പരിശീലകരായ ഡിജു, സഞ്ജയന്‍, ക്രൈസ്റ്റ് കോളേജ് പ്രൊഫ
. ആന്റോ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡെപ്യൂട്ടി പ്രിസണ്‍
ഓഫീസര്‍ കെ.ജെ.ജോണ്‍സണ്‍ സ്വാഗതവും, അസി. സൂപ്രണ്ട് കെ.എം.ആ
രിഫ് നന്ദിയും രേഖപ്പെടുത്തി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ സി.
എസ്.ഷൈജു, കെ.ആര്‍.ആല്‍ബി, അസി. പ്രിസണ്‍ ഓഫീസര്‍മാരായ കെ.
എസ്.സൂരജ്. പി.എസ്.അജേന്ദ്രന്‍, എ.ആര്‍.രമേഷ്, കെ.ജി.സരിന്‍, എ.
ബി.രതീഷ്, എം.ടി.മിഥുന്‍, സച്ചിന്‍വര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി.
ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍ അന്തേവാസികളും ഉദ്യോഗ
സ്ഥരും ആണ് കുളം നിര്‍മ്മിച്ചത്.

Advertisement