ഏതെങ്കിലുമൊരു രാഷ്ട്രിയ പ്രസ്ഥാനത്തിൻ്റ പിണിയാളല്ല സഭ: മാർ പോളി കണ്ണൂക്കാടൻ

65

ഇരിങ്ങാലക്കുട :ഏതെങ്കിലുമൊരു രാഷ്ട്രിയ പ്രസ്ഥാനത്തിൻ്റെ പിണിയാളല്ല സഭയെന്നും പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരേയും സാമുഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്നവരേയും അഴിമതിയുടെ കറ പുരളാത്ത മൂല്യാധിഷ്ഠിത രാഷ്ട്രിയം കൈകാര്യം ചെയ്യുന്ന മത നിരപേക്ഷ മൂല്യങ്ങൾക്ക് സ്ഥാനം കൊടുക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു .ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിലിൻ്റെ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.വോട്ടവകാശം ഓരോരുത്തരുടേയും അവകാശമാണന്നും വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും ബിഷപ്പ് സൂചിച്ചിച്ചു. പൊതു ജീവിതത്തിൽ ക്രൈസ്തവൻ്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഫാ.റോയ് കണ്ണൻചിറ ക്ലാസ്സെടുത്തു, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി റിപ്പോർട്ട് അവതരിപ്പിച്ചു .രൂപത വികാരി ജനറാൾമാരായ മോൺ.ജോസ് മഞ്ഞളി ,മോൺ. ലാസർ കുറ്റിക്കാടൻ ,മോൺ. ജോയ് പാല്ല്യേക്കര ,ജനറൽ സെക്രട്ടറി ഫാ.ജെയിസൻ കരിപ്പായി, സെക്രട്ടറിമാരായ ടെൽസൺ കോട്ടോളി ,ആനി ഫെയ്ത്ത് എന്നിവർ പ്രസംഗിച്ചു. രൂപത ചാൻസലർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ വൈസ് ചാൻസലർ റവ.ഡോ. കിരൺ തട്ട്ള ഫൈനാൻസ് ഓഫിസർ ഫാ.വർഗീസ് അരിക്കാട്ട് എന്നിവർ നേതൃത്യം നൽകി ഹോളി ഫാമിലി പ്രൊവിൻഷ്യലായി തെരഞ്ഞെടുക്കപ്പെട്ട സി.എൽസി കോക്കാട്ട് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രൊവിൻഷ്യലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സി.മനിഷ സി.എൽ .സി.സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഷോബി കെ.പോളിനേയും അഭിനന്ദിച്ചു.

Advertisement