യുഡിഎഫ് യുവജന കൺവെൻഷൻ സംഘടിപ്പിച്ചു

70

ഇരിങ്ങാലക്കുട :യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി നിയോജക മണ്ഡലം യുവജന കൺവെൻഷൻ സംഘടിപ്പിച്ചു. ടി.എൻ.പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് പ്രസിഡന്റ് വിപിൻ വെള്ളയത്ത് അധ്യക്ഷത വഹിച്ചു. നടൻ ഇടവേള ബാബു,ജില്ലാ പ്രസിഡന്റ് ഒ.ജെ.ജിനീഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ എം.എസ്‌.അനിൽകുമാർ,സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ, ഡിസിസി സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറുമായ ആന്റോ പെരുമ്പുള്ളി, കെ.കെ.ശോഭനൻ, സതീഷ് വിമലൻ, കെ.എ. റിയാസുദ്ധീൻ, യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട്, സൂര്യകിരൺ, കെ എസ്‌ യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷെമീർ, വിനോജ് പല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.

Advertisement