ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിൻ്റെ വനിത ശിശു വികസന വകുപ്പിൻ്റെ നേതൃതത്തിൽ ‘തണലേകാം’ എന്ന ഹാഷ് ടാഗോടു കൂടിയുള്ള പ്രചരണത്തിൻ്റെ ഭാഗമായി കത്തിയുരുകുന്ന വേനൽ ചൂടിൽ പക്ഷി മൃഗാതികൾക്ക് തണ്ണീർതടമൊരിക്കി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ വിദ്യാർത്തിനികൾ. വേനലിൽ പക്ഷി മൃഗാതികൾക്ക് കരുതലായിട്ടാണ് ഈ തണ്ണീർ തടം ഒരുക്കിയിരിക്കുന്നത്. വേനലിൻ്റെ കൊടും ചൂടിൽ നാട്ടിലെ കിണറുകളും ജലാശയങ്ങളും വറ്റി വരളുന്നു . മനുഷ്യൻ പോലും കുടിനീരിനായി പരക്കം പായുന്ന ഈ വേനൽ വറുതിയിൽ പക്ഷികൾക്ക് വന്നിരുന്ന് വെള്ളം കുടിക്കുവാനുള്ള ജലസംഭരണിയാണ് ഒരുക്കിയത് . കൂടാതെ കോളേജ് പരിസരം വൃത്തിയാക്കുകയും, മത്സര പരിപ്പാടികൾ നടത്തുകയും, മുറ്റത്തൊരു വെള്ളത്തൊട്ടി എന്ന വാചകത്തിൻ്റെ പെരുമ നിലനിർത്തി വുമൺ സെല്ലിലെ അംഗങ്ങൾ
ചുവരിൽ ചിത്രം വരക്കുകയും ചെയ്തു. ജ്യോതിസ് കോളേജിൻ്റെ തൊടിയിൽ നടന്ന ചടങ്ങിൽ അക്കാദമിക്ക് ഹെഡ് കുമാർ.സി.കെ., എക്സിക്യൂട്ടീവു് ഡയറക്ടർ ഹുസൈൻ .എം. എ., അദ്ധ്യാപികമാരായ പ്രിയ ബൈജു, നിത്യ .പി. ബി., ബിസ്നി അജീഷ്, ജസ്ന ബഷീർ എന്നിവർ പങ്കെടുത്തു.
ജ്യോതിസ് കോളേജിൻ്റെ വുമൺ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ “മുറ്റത്തൊരു വെള്ളത്തൊട്ടി”
Advertisement