സെന്റ് മേരിസ് ഹയർ സെക്കണ്ടറി വാർഷികാഘോഷം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്യുന്നു

36

ഇരിങ്ങാലക്കുട: സെന്റ് മേരിസ് ഹയർ സെക്കണ്ടറി വാർഷികാഘോഷം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട രൂപത യു ജെ ജോസ് മാസ്റ്ററുടെ പേരിൽ നൽകുന്ന ബെസ്റ്റ് ടീച്ചർ അവാർഡ് നേടിയ സ്ക്കൂൾ പ്രിൻസിപ്പാൾ റെക്ടി കെ ഡി യെ മെമ്മന്റൊ നൽകി ആദരിച്ചു ജനപ്രതിനിധികളായ പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത്, കെ ആർ ജോജോ, ബിജു പോൾ അക്കരക്കാരൻ എന്നിവരെ ആദരിച്ചു. സ്ക്കൂൾ മാനേജർ ഫാ പയസ് ചിറപ്പണ്ണത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ ജോജോ തൊടുപറമ്പിൽ ,ഫാ ടോണി പാറേക്കാടൻ വാർഡ് കൗൺസിലർ ഫെനി അബിൻ, ട്രസ്റ്റി വർഗ്ഗീസ് തൊമ്മാന, ഹെഡ്മിസ്ട്രസ്സ് മിൻസി തോമസ്, സ്റ്റാഫ് സെക്രട്ടറി ജാൻസി ടി ജെ ,റപ്പായി പി.പി,സ്റ്റുഡന്റ് പ്രതിനിധി ജിത്തു കൃഷ്ണ, ഫസ്റ്റ് അസിസ്റ്റന്റ് കെ എ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. സ്തുത്യർഹമായ സേവനം കാഴ്ചവെച് വിരമിക്കുന്ന ഓഫിസ് സ്റ്റാഫ് റീത്ത പി എ യ്ക്ക് യാത്രയയപ്പ് നൽകി. ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി.

Advertisement