ജ്യോതിസ് കോളേജിൽ പപ്പായ കൃഷി ആരംഭിച്ചു

74

ഇരിങ്ങാലക്കുട:ജ്യോതിസ് കോളേജിൽ ഗ്രീൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ ” റെഡ് ലേഡി” പപ്പായ കൃഷി ആരംഭിച്ചു കൃഷിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ഡയറക്ടർ റവ : ഫാ .ജോൺ പാലിയേക്കര പപ്പായ ചെടി നട്ടുകൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ജ്യോതിസ് കോളേജ് പ്രിൻസിപ്പൽ പ്രഫ: എ .എം. വർഗീസ് ,അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ ,ഡയറക്ടർമാരായ ഹുസൈൻ എം എ ,ബിജു പൗലോസ് , ഗ്രീൻ ക്ലബ് കോ-ഓർഡിനേറ്റർ സുരയ്യ കെ എം ,ഗ്രീൻ ക്ലബ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Advertisement