തൃശ്ശൂർ ജില്ലയിൽ 231 പേർക്ക് കൂടി കോവിഡ്, 232 പേർ രോഗമുക്തരായി

35

തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച (06/03/2021) 231 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 232 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3420 ആണ്. തൃശ്ശൂർ സ്വദേശികളായ 59 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,177 ആണ്. 96,074 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 221 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 ആൾക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 23 പുരുഷൻമാരും 18 സ്ത്രീകളും പത്ത് വയസ്സിനു താഴെ 09 ആൺകുട്ടികളും 08 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ -1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 150

  1. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 637
  2. സർക്കാർ ആശുപത്രികളിൽ – 62
  3. സ്വകാര്യ ആശുപത്രികളിൽ – 82
    കൂടാതെ 2258 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.275 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 57 പേർ ആശുപത്രിയിലും 218 പേർ വീടുകളിലുമാണ്.
    6251 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3171 പേർക്ക് ആന്റിജൻ പരിശോധനയും, 2851 പേർക്ക് ആർടി-പിസിആർ പരിശോധനയും, 229 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,21,342 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    693 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,51,293 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 09 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
Advertisement