ഇരിങ്ങാലക്കുട :വിദ്യാഭ്യാസത്തെ ഒരു മിഷനായി ഏറ്റെടുത്ത് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ എന്ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകൾക്കതീതമായി വിദ്യാസമ്പന്നമായ ഒരു ജനതയെ കെട്ടിപ്പടുക്കാൻ കേരളത്തിലെത്തിയ മിഷണറിമാർക്ക് സാധിച്ചു എന്നദ്ദേഹം പറഞ്ഞു.
വൈസ് പ്രിൻസിപ്പലും ജന്തുശാസ്ത്ര വിഭാഗം തലവനുമായ ഡോ. സി ഒ ജോഷി, ഇംഗ്ലീഷ് വിഭാഗം തലവനായ പ്രൊഫ. പി ഡി ടോമി, പരീക്ഷ കണ്ട്രോളറും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവനുമായ ഡോ. ഡേവിസ് ആന്റണി മുണ്ടശ്ശേരി, കായിക വിഭാഗത്തിലെ മാർക്കറായ സി വി ജോയ് എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. രാവിലെ10.30 നു കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട യാത്രയയപ്പ് സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എം നസീർ മുഖ്യാതിഥിയായിരുന്നു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ വിരമിച്ചവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സി എം ഐ തൃശൂർ ദേവമാത പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡോ. ഡേവിസ് പനയ്ക്കൽ വിരമിക്കുന്നവർക്ക് ഉപഹാരം നൽകി ആശംസകൾ അർപ്പിച്ചു.
വിദ്യാഭ്യാസത്തെ ഒരു മിഷനായി ഏറ്റെടുത്ത് സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ
Advertisement