ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കുറുക്കംകുഴി പുഞ്ചപ്പാടം തോടിന്റെ സൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപയാണ് ഈ പ്രവർത്തിക്കായി അനുവദിച്ചിട്ടുള്ളത്. സൂയിസ് കനാൽ പരിസരത്ത് വച്ച് നടന്ന ഉദ്ഘാടന യോഗത്തിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ധനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് അമ്മനത്ത് വാർഡ് മെമ്പർ ഗാവരോഷ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് എന്നിവർ സംസാരിച്ചു.
Advertisement