സിവിൽ ഡിഫെൻസ് പരിശീലനം പൂർത്തിയാക്കി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് വിദ്യാർത്ഥിയായിരുന്ന ഹാരിസും

124

രാമവർമപുരം : കേരള സിവിൽ ഡിഫെൻസ് സംസ്ഥാന തല പരിശീലനം പൂർത്തിയാക്കി തൃശ്ശൂർ രാമവർമപുരം ഫയർ ആൻഡ് റസ്ക്യൂ അക്കാദമിയിൽ പാസ്സിങ് ഔട്ടായി ഹാരിസ് താണിശ്ശേരി.ഇന്നലെ കേരളത്തിലെ 13 ജില്ലകളിലും തൃശ്ശൂർ രാമവർമപുരം ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയുമായി നടന്ന പാസ്സിങ് ഔട്ട്‌ പരേഡ് ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും കേരള ഫയർ ആൻഡ് റെസ്ക്യൂ, ഹോംഗർഡ്, സിവിൽ ഡിഫെൻസ് ഡയറക്ടർ ജനറൽ ബി സന്ധ്യ ഐ പി സ്, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ്, കേരള സിവിൽ ഡിഫെൻസ് റീജിയണൽ ഫയർ ഓഫീസർ വി സിദ്ധാകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ജില്ല കളക്ടർ എസ് ഷാനവാസ്‌,ജില്ലാ ഫയർ ഓഫീസർ അഷ്‌റഫ്‌അലി, സിറ്റി പോലിസ് കമ്മീഷണർ ആർ ആദിത്യ ഐ പി സ് എന്നിവരും ചടങ്ങിൽ സല്യൂട്ട് സ്വീകരിച്ചു.2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളാണ് കേരളത്തിലും സിവിൽ ഡിഫൻസ് എന്ന ജനകീയ സന്നദ്ധ സേനയുടെ പിറവിക്ക് നിമിത്തമായത്.ഓൺലൈൻ അപേക്ഷയിലൂടെ തെരഞ്ഞെടുത്ത 6200 പേർക്ക് പ്രാദേശികമായി സ്റ്റേഷൻ തലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ലക്ചർക്ലാസ്സുകളുംപ്രായോഗിക പരിശീലനവും നൽകിയത്.പ്രഥമ ശുശ്രൂഷ,ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്നിബാധാനിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജല രക്ഷ, എന്നീ വിഷയങ്ങളിലാണ് പ്രധാനമായും പരിശീലനം നൽകിയത്.കോവിഡ് ലോക്കഡൗൺ സമയത്തും മരുന്ന്, ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുക, പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുക, തുടങ്ങിയ സേവനങ്ങളിൽ ഹാരിസ് പ്രധാന പങ്കുവഹിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ ഭാഗമായി തികച്ചും മാതൃപരമായ സന്നദ്ധ സേവനങ്ങൾ നടത്തിയ പ്രവർത്തകർക്ക് സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ, ഹോം ഗാർഡ്, സിവിൽ ഡിഫെൻസ് മേധാവിയുടെ സത് സേവനപത്രം നേടിയ സന്നദ്ധ സേവകൻ കൂടിയാണ് ഹാരിസ്.

Advertisement