സ്കൂൾ വാർഷികവും യാത്രയയപ്പും നൽകി

165

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ 75-ാം വാർഷികവും, സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ റാണി പോൾ.ടി, ബീനാ ബായ്.ടി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു. മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പാൾ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, പി.ടി.എ പ്രസിഡണ്ട് ടി.കെ.ശശി, കെ.കെ.കൃഷ്ണൻ നമ്പൂതിരി,കെ.ആർ.രാജേഷ്, സീമോൾ പോൾ.സി എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി.

Advertisement