നവകേരള സൃഷ്ടിക്കായി എൽഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 26 ന് ഇരിങ്ങാലക്കുടയിൽ

110

ഇരിങ്ങാലക്കുട:നവകേരള സൃഷ്ടിക്കായി എൽഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 26 ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ എത്തിചേരും. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥക്ക് ഇരിങ്ങാലക്കുടയിൽ പ്രൗഢഗംഭീര സ്വീകരണം നൽകുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗം സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ.കെ.ആർ വിജയ, പ്രൊഫ.കെ.യു. അരുണൻ എംഎൽഎ, എൽഡിഎഫ് കൺവീനർ കെ.പി.ദിവാകരൻ മാസ്റ്റർ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാർ, എൽഡിഎഫ് നേതാക്കളായ കെ.സി.പ്രേമരാജൻ, പി.മണി, കെ.കെ.ബാബു, രാജു പാലത്തിങ്കൽ, ടി.കെ.വർഗ്ഗീസ് മാസ്റ്റർ, ലത ചന്ദ്രൻ, പോളി കുറ്റിക്കാടൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി കൺവീനർ: ഉല്ലാസ് കളക്കാട്ട് ചെയർമാൻ: പി.മണി ട്രഷറർ: കെ.സി.പ്രേമരാജൻ രക്ഷാധികാരികൾ: പ്രൊഫ.കെ.യു.അരുണൻ, മീനാക്ഷി തമ്പാൻ, കെ.യു.രാമനാഥൻ, സി.കെ.ചന്ദ്രൻ, കെ.ശ്രീകുമാർ.

Advertisement