അഗ്നിസാക്ഷിയായ ലളിതാംബിക അന്തര്‍ജ്ജനം

352

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 34-ാം ചരമവാര്‍ഷികം 6.2.21 ശനി
കെ.സരസ്വതിയമ്മയ്ക്കുശേഷം സ്ത്രീ എഴുത്തുകാരികള്‍ എഴുത്തിന്റെ മണ്ഡലത്തില്‍ കാര്യമായ പങ്കുവഹിച്ചീരുന്നില്ല. അന്തര്‍ജ്ജനത്തിന്റെ അരങ്ങേറ്റം രൂപത്തിലും ഭാവത്തിലും ഈ പ്രസ്ഥാനത്തിന് സംഭവിച്ച വലിയമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. നമ്പൂതിരി സമുദായത്തിലെ അടിമത്തം, സ്ത്രീകളെ വിലയ്ക്കുവാങ്ങുന്ന വസ്തുക്കളെപ്പോലെ കണക്കാക്കുന്ന അവസ്ഥ, സമുദായത്തിലെ ഉച്ചനീചത്വം, അസഹിഷ്ണതകള്‍, തീണ്ടലും,തൊടീലും തുടങ്ങിയ അനാചാരങ്ങള്‍ പ്രതിഭാശാലിയായ ഈ എഴുത്തുകാരിയുടെ തൂലികക്ക് കരുത്തുപകര്‍ന്നു. അന്തപുരത്തിലും, അകത്തളങ്ങളിലും മാത്രം ഒതുങ്ങി നിന്ന് ആശ്വാസ-നിശ്വസങ്ങള്‍ പൊഴിച്ചിരുന്ന ഒരുകൂട്ടം മനുഷ്യനന്മകളുടെ മാനസികവ്യാപാരങ്ങളെ ഹൃദയദ്രവീകരണമായി, അനുഭവത്തിന്റെ തീച്ചൂളയില്‍ നീറ്റിയെടുത്ത് അനുവാചകന് പകര്‍ന്നു നല്‍കി എന്നതു തലമുറകളോളം ഓര്‍മ്മയില്‍ സുഗന്ധമായി നിലനില്‍ക്കും.
അന്തര്‍ജ്ജനത്തെ സംബന്ധിച്ചിടത്തോളം യാഥാസ്ഥിതികമായ സമുദായം തലമുറകളായി പിന്‍തുടര്‍ന്നു വന്നിരുന്ന അന്ധവിശ്വാസങ്ങളാല്‍ പ്രചോദിതമായ വെളിച്ചപ്പാടന്മരുടെ അരുളപ്പാടുകള്‍ അവരുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ സൃഷ്ടിച്ചു. തന്റെ സഹജീവികളായ അകത്തമ്മമാരുടെ ‘അകംനിറയുന്ന’ അനിയന്ത്രിതമായ വിദ്വേഷം കഥാകഥനത്തിലൂടെ ആവിഷ്‌ക്കരിച്ച് ആ മുറിപ്പാടുകളെ സാന്ത്വനപ്പെടുത്താനവര്‍ ശ്രമിച്ചു. പരിണതഫലമായി നൂറുശതമാനം ആത്മാര്‍ത്ഥതയും, അതിലേറെ സത്യസന്ധതയും, വേദേതിഹാസങ്ങള്‍ക്ക് സമശീര്‍ഷമായ അനുപമമായ ശൈലിയും ഒത്തിണങ്ങിയ പ്രതിഭാധനമായ കാലം മറക്കാത്ത ഒരു കഥാകാരിയെ മലയാളത്തിന് ലഭിച്ചു.
‘കൈലാസനാഥന്റെ മുടിക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു, ഒരു ബിന്ദുപോലെ’ പവിത്രമായ ഗംഗായുടെ പാദസ്പര്‍ശത്തിലൂടെ ഇരു:പത്യന്തം കടന്നുപോന്ന ഭാരതീയ സംസ്‌കൃതിയെ പൂര്‍ണ്ണമായി അനുഭവിപ്പിക്കുന്ന അഗ്നിസാക്ഷിയുടെ ആരംഭം, അനുവാചകന്റെ മനസ്സും, വചസ്സും, വിമലീകരിക്കുന്നു. മാത്രമല്ല, യുഗങ്ങളായി അടിമത്തത്തിന്റെ ആഴക്കടലില്‍ ആണ്ടുകിടന്നിരുന്ന വ്യവസ്ഥിതിയെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭവും ഇതുതന്നെ. മനുഷ്യമനസാക്ഷിയെ കാലങ്ങലായി വേട്ടയാടിക്കൊണ്ടിരുന്ന സമുദായത്തിലെ അരുതായ്കകളെ അഗാധതലങ്ങളെ അവധാനതയോടെ അവതരിപ്പിച്ച് അന്തര്‍ജ്ജനം ഗംഗയിലെ ഓരോ പടവിറങ്ങി, ആത്മാവിന്റെ ആഴങ്ങളെ ആര്‍ദ്രമാക്കുന്നു. ഈ കൃതിയിലുടനീളം എഴുത്തുകാരി ഭാഷയെ ത്തന്നെ അഴിച്ചുപണിയുന്നു. സ്ഫുടംചെയ്ത സന്ദര്‍ഭങ്ങളിലൂടെ ഗംഗാജലംപോലെ അക്ഷരങ്ങള്‍ ഒഴുകിയെത്തി അനുവാചകന്റെ ആത്മാവിനെ പവിത്രമാക്കുന്നു. ഗംഗയും, ഹിമവാനും ഭാരതീയതയുടെ രണ്ട് ഔന്നത്യങ്ങളാണ്. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളുമായി അടുത്തറിയുന്ന തേതിയേടത്തി, ദേവകിമാമ്പിള്ളി, ദേവീബഹന്‍ എന്നീ പേരുകളിലുള്ള സുമിത്രാന്ദ കഴിഞ്ഞതലമുറയിലെ സ്തരീയുടെ മൂന്നുമുഖങ്ങള്‍, ഭാവങ്ങള്‍,കാലങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു. ‘വേദനയനുഭവിക്കുന്ന മനുഷ്യാത്മക്കളോടുള്ള സഹാനുഭൂതിയാണ് തനിക്ക് എഴുതാന്‍ പ്രേരണ ‘നല്‍കിയതെന്ന് എഴുത്തുകാരി അനുബന്ധമായി പറയുന്നു. വാല്മികിയേയും, വ്യാസനേയും കാലത്തെകടന്നുചെന്ന മറ്റുള്ളവരേയും പ്രചോദിപ്പിച്ചത് ഇതേ വേദനയുടെ ആധിക്യംതന്നെയായിരുന്നു. മാത്രമല്ല, ഒരു വിധത്തിലെല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവരെല്ലാം അവരുടെ കലാസൃഷ്ടിയിലെ കഥാപാത്രങ്ങള്‍ കൂടിയായിരുന്നു. അഗ്നിസാക്ഷിയില്‍ ആധുനികതയുടെ വക്താവായവതരിപ്പിച്ച തങ്കം നായരാണ് അന്തര്‍ജ്ജനത്തിന്റെ രൂപത്തില്‍ കഥനയിയ്ക്കുന്നത്്. കാലത്തിന്റെ കോലാഹലങ്ങള്‍ കടന്നു ചെല്ലാത്ത മാമ്പിള്ളിമനയില്‍ ഒരു പിടി മനുഷ്യാത്മാക്കള്‍ നീറിനീറി ദഹിച്ച ചരിതം മനുഷ്യമനസ്സാക്ഷിയെ എക്കാലവും വേട്ടയാടാതിരിക്കയില്ല.പുരാണങ്ങളില്‍ ഒരു പക്ഷിയുണ്ടല്ലോ? ഗരുഢന്‍. ഭഗവാന്റെ വാഹനമായ ഈ പക്ഷിരാജന്‍ ആകാശത്തി്‌ന്റെ അഗാധതങ്ങളില്‍ ചുറ്റിപ്പറക്കും. എത്രത്തോളം ഔന്നത്യത്തിലെത്തുന്നുവോ, അത്രത്തോളം വ്യക്തമായി കാഴ്ചകളെല്ലാം കാണാനും കഴിയുന്ന എന്നതാണതിന്റെ പ്രത്യേകത, ഓര്‍മ്മകള്‍ക്കും ഇങ്ങനെയൊരു സ്വഭാവമുണ്ട്. മഹാകവികുമാരനാശാന്റെ നളിനിയില്‍ ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ തിരിനീട്ടുന്നുണ്ട്്.’ നിജനീഢമാര്‍ന്നെഴുംകാനനംഗഖയുവാവുപോലെ, ജന്തുവിന്നു തുടരുന്നു വാസനാബന്ധമാങ്ങടലുവീഴുവോളവും,’ എന്നിങ്ങനെ എന്തില്‍നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചുവോ, അതിലേയ്ക്കു തന്നെ വാസനാബന്ധങ്ങള്‍, വിശിഷ്ടമനുഷ്യനെമാടിവിളിക്കുന്നു, കൊണ്ടുചെന്നെത്തിയ്ക്കുന്നു. അനുവാചകനും യാതൊന്നും അധികപ്പറ്റായി അനുഭവപ്പെടുന്നുമില്ല.
‘ഒക്ടോവിയോപോസ് എന്ന വിഖ്യാത എഴുത്തുക്കാരന്‍ അഭിപ്രായപ്പെട്ടതുപോലെ, ‘ദു:ഖിതയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനേക്കാള്‍ ദു:ഖത്തെതന്നെ കണ്‍മുന്നില്‍ കാണുന്ന അവസ്ഥസൃഷ്ടിയ്ക്കുന്നതാണ് കൂടുതല്‍ ആഭികാമ്യ’മെന്നത് അക്ഷരം പ്രതിവാസ്തവമാണ്. അനുവാചകനും അതില്‍ അലിഞ്ഞു ചേരുന്നു. ഭീഷ്മപിതാമഹന്റെ ശരശയ്യ, ക്രിസ്തുവിന്റെ ക്രൂശിതരൂപം, മഹാത്മജിയുടെ അവസാനത്തെ അവസ്ഥ ഇതെല്ലാം തന്നെ വാക്കുകള്‍ക്കതീതവും, വിവരണങ്ങല്‍ക്ക വഴങ്ങാത്തതുമാണ്. അതുപോലെ, സുമിത്രന്ദത്രികാലങ്ങളിലേക്കും പടര്‍ന്നുകയറി വായനയെ അതീന്ദ്രയമായ അനുഭവമാക്കിമാറ്റുന്നു. എഴുത്തുകാരിയുടെ ഉദ്ദേശലക്ഷ്യങ്ങല്‍ സാധിതപ്രയാമാകുന്നതും അപ്രകാരം തന്നെയാണ്.

Advertisement