ഇരിങ്ങാലക്കുട :കോവിഡ് പ്രതിസന്ധിയില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് ലെഎന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഐ എം എ യുമായി സഹകരിചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കാലമായതിനാല്‍ രക്തദാനം ചെയ്യുന്നവര്‍ കുറവാണെന്നും ബ്ലെഡ് ബാങ്കില്‍ രക്തത്തിന് ക്ഷാമം ഉണ്ടെന്നും അറിവുലഭിച്ച എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ അതിനൊരു പരിഹാരം എന്ന നിലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് .ഇരുപതോളം ദാതാക്കള്‍ രക്തം ദാനം ചെയ്തു. തൃശ്ശൂര്‍ ഐ എം എ ലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് എന്‍ ബാലഗോപാലന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഒ.എസ് ശ്രീജിത്ത് ,വിദ്യാര്‍ത്ഥികളായ ആദര്‍ശ് രവീന്ദ്രന്‍, അമല്‍ ജയറാം, ശിവാനി ബാബുരാജ് ,നന്ദന ടി ,എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാന ക്യാമ്പ് നടത്തിയ എന്‍ എസ് എസ് യൂണിറ്റിലെ ഐ എം എ ക്കുവേണ്ടി ഡോ എസ് എന്‍ ബാലഗോപാലന്‍ പ്രശംസാപത്രം നല്‍കി അഭിനന്ദിച്ചു.
കോവിഡ് കാലഘട്ടത്തില്‍ രക്തദാന ക്യാമ്പ് നടത്തി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി
Advertisement