ജെ.സി.ഐ ദേശിയ അഖണ്ഡത ദിനം ആചരിച്ചു

46

ഇരിങ്ങാലക്കുട :ജെ.സി.ഐ.ദേശിയ അഖണ്ഡത ദിനത്തോടനുബദ്ധിച്ച് ഇരിങ്ങാലക്കുട മാർക്കറ്റിൽ ഹോണസ്റ്റി സ്റ്റാൾ തുറന്നു എല്ലാ ജനങ്ങളിലും സത്യസന്ധതയുടെ സന്ദേശം എത്തിക്കുന്നതിനായി വിൽപ്പനക്കാരനില്ലാതെ ബോക്സിൽ പണം നിക്ഷേപിച്ച് സാധനങ്ങൾ എടുത്തു കൊണ്ടു പോകുന്ന ഹോണസ്റ്റി സ്റ്റാൾ മുനിസിപ്പൽ കൗൺസിലർ ഫെനി എബിൻ ഉൽഘാടനം ചെയ്തു .ചാപ്റ്റർ പ്രസിഡൻ്റ് മണിലാൽ വി.ബി. അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി ഡയസ് കാരാത്രക്കാരൻ, മുൻ പ്രസിഡൻറുമാരായ അഡ്വ.ജോൺ നിധിൻ തോമസ് ,ടെൽസൺ കോട്ടോളി ,ഷിജു പെരേപ്പാടൻ ,ഡയസ് ജോസഫ് ,ജിസൻ പി.ജെ., എബിൻ മാത്യു ,സെനറ്റർ, ഷാജു പാറേക്കാടൻ ,വിവറി ജോൺ ,ബിജു സി.സി എന്നിവർ പ്രസംഗിച്ചു. അഖണ്ഡത ദിനത്തിൻ്റെ പ്രതിജ്ഞ പ്രസിഡൻ്റ് മണിലാൽ വി.ബി.ചൊല്ലി കൊടുത്തു.

Advertisement