ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു

25

ഇരിങ്ങാലക്കുട: ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുടയിൽ വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു .ബ്ലോക്ക് തല ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ.കെ മുബാറക്ക് മാപ്രാണത്തും,പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ കാട്ടൂരും , ജില്ലാ കമ്മിറ്റിയംഗങ്ങളായ വിഎ അനീഷ് നടവരമ്പത്തും, പി.സി നിമിത പടിയൂരും, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണുപ്രഭാകരൻ കാറളത്തും, ബ്ലോക്ക് ട്രഷറർ ഐ.വി സജിത്ത് മുരിയാടും, പികെഎസ് ഏരിയ സെക്രട്ടറി സിഡി സിജിത്ത് പൂമംഗലത്തും പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Advertisement