ട്രൂ നാറ്റ് മെഷീന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു

78

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയിൽ ആരോഗ്യ വകുപ്പിൽ നിന്നും അനുവദിച്ചു കിട്ടിയ കോവിഡ് പരിശോധന നടത്തുന്ന ട്രൂ നാറ്റ് മെഷീന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. ആരോഗ്യ വകുപ്പിൽ നിന്നും എട്ടുലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചു നൽകിയത്. കോവിഡ് പരിശോധന കൂടാതെ ടി. ബി. രോഗ പരിശോധനക്കും ചികിത്സയിലുൾപ്പെട്ട മരുന്നുകളോടുള്ള റെസിസ്റ്റൻസ് കണ്ടെത്താനും കൂടി ഈ മെഷീൻ ഉപകരിക്കും.ആശുപത്രി ലബോറട്ടറിയിൽ വച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ പി. ടി. ജോർജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement