വൻ ചീട്ടുകളി സംഘം പിടിയിൽ : പിടിയിലായത് ” കട്ടൻബസാർ കാസിനോ ” സംഘം

322

എസ് എൻ പുരം : കട്ടൻ ബസാറിലെ കുപ്രസിദ്ധ ചീട്ടുകളി സംഘത്തെയാണ് തൃശൂർ റൂറൽ എസ്പി വിശ്വനാഥ് IPSന്റെ നിർദ്ദേശപ്രകാരം, ഇരിങ്ങാലക്കുട DySP ടി ആർ രാജേഷിൻ്റെ നേതൃത്വത്തിൽ സൈബർ പോലിസ് സ്റ്റേഷൻഇൻസ്പെക്ടർ ജിജോ എം ജെ യും , തൃശൂർ റൂറൽ ജില്ല ക്രൈംബ്രാഞ്ച് S.I.എം പി മുഹമ്മദ് റാഫി എ.എസ് ഐ മാരായ പി .ജയകൃഷ്ണൻ , സി എ .ജോബ് സീനിയർ പോലിസ് ഉദ്യോഗസ്ഥരായ സൂരജ് വി ദേവ് മിഥുൻ കൃഷ്ണ പോലിസ് ഉദ്യോഗസ്ഥരായ അനൂപ് ലാലൻ. മാനുവൽ കൂടാതെ സായുധ സേന പോലിസ് ഉദ്യഗസ്ഥരും ചേർന്നാണ് പിടികൂടിയത്.തൃശൂർ റൂറൽ എസ്പി വിശ്വനാഥ്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെപ്പറ്റി അന്വേഷിച്ച എസ് പിക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഒരുപാടു കുടുംബങ്ങളെ വഴിയാധാരമാക്കി ആത്മഹത്യയുടെ വക്കിലെത്തിച്ച കട്ടൻ ബസാർ കാസിനോ സംഘത്തെ പിടികൂടുന്നത് ദുഷ്കരമാണെന്ന് മനസിലാക്കിയ എസ്പി ജില്ലയിലെ വിശ്വസ്തരായ പോലീസ് സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് സ്റ്റേഷൻ തുടങ്ങി കളിസ്ഥലത്ത് എത്തുന്ന എല്ലാ വഴികളിലും ചീട്ടുകളി സംഘം കാവൽക്കാരെ നിർത്തിയിരുന്നു. കളിസ്ഥലത്ത് എത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യമായതിനാൽ . പോലീസ് സംഘം താടിയും മുടിയുമൊക്കി വളർത്തി കളി നടക്കുന്നതിനു മുൻപുതന്നെ സ്ഥലത്തെത്തി വിവിധ സ്ഥലങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഏക്കറുകൾ വരുന്ന പറമ്പിന്റെ അഞ്ചു ഭാഗത്തായി തീഷ്ണതയേറിയ ടോർച്ചുകളുമായി കാവൽക്കാർ ഉണ്ടായിരുന്നു , കളിക്കുമുൻപായി ഇവർ പരിസരം നിരീക്ഷിക്കുകയും, കളിക്കാർക്ക് വേണ്ട മദ്യവും ഭക്ഷണ സാമഗ്രികളും എത്തിച്ച ശേഷം സിഗ്നൽ നൽകിയ ശേഷം മാത്രമേ ചീട്ടു കളിസംഘം എത്തുമായിരുന്നുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലും ഇല്ല എന്നതാണ് രസകരമായ കാര്യം. വിവിധ സ്ഥലങ്ങളിൽ നിന്നും ഒരു വാഹനത്തിൽ സംഘത്തെ എത്തിക്കുന്ന സംഘാടകർ മൊബൈൽ ഫോണുകൾ ഓഫാക്കിയ ശേഷമേ ആളുകളെ വാഹനത്തിൽ കയറ്റാറുള്ളൂ. കളിക്കു ശേഷം വീണ്ടും പഴയ സ്ഥലത്ത് എത്തിക്കും. കളി നടത്തിപ്പ്കാർക്ക് മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് വരുമാനം, കാവൽക്കാർക്ക്, പണത്തിനു പുറമേ മദ്യവും കൂലിയായി നൽകും . പറയാട് കല്ലൂപ്പുറത്ത് നിജിത്ത് , കുട്ടമംഗലം സ്വദേശികളായ ബദറുദീൻ, മജീദ് , കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് ഷെറിൻ ലാൽ , എടത്തിരുത്തി സ്വദേശി യൂസഫ് എന്നിവരെയാണ് ഒരു ലക്ഷത്തി പതിനാറായിരം രൂപയും കളി സാമഗ്രികളും സഹിതം പിടികൂടിയത്.

Advertisement