കാത്തലിക് സെന്റർ വാർഷിക പൊതുയോഗം നടത്തി

80

ഇരിങ്ങാലക്കുട :കാത്തലിക് സെന്റർ വാർഷിക പൊതുയോഗം നടത്തി .കാത്തലിക് സെന്റർ ചെയർമാൻ ഫാ .ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി .എം .എ അദ്ധ്യക്ഷത വഹിച്ചു .വൈദിക വൃത്തിയിൽ 25 വർഷം പൂർത്തിയാക്കിയ ഫാ .ജോയ് പീനിക്കപ്പറമ്പിൽ ,മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുത്ത ജോസ് .ജെ ചിറ്റിലപ്പിള്ളി എന്നിവരെ യോഗം പൊന്നാട അണിയിച്ച് ആദരിച്ചു .യോഗത്തിൽ വാർഷിക റിപ്പോർട്ടും അടുത്ത വർഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു .ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ .ജോളി ആൻഡ്രൂസ് ,സെൻറ് തോമസ് കത്തീദ്രൽ വികാരി ഫാ.ആൻ്റു ആലപ്പാടൻ ,ക്രൈസ്റ്റ് കോളേജ് സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ ഫാ .ഡോ .വിൽസൺ തറയിൽ ,ഡോൺ ബോസ്കോ ഹൈസ്കൂൾ റെക്ടർ ഫാ .മാനുവൽ മേവട എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കാത്തലിക് സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ .ജോൺ പാലിയേക്കര സ്വാഗതവും സെക്രട്ടറി കെ .ജെ ജോസഫ് നന്ദിയും പറഞ്ഞു .

Advertisement