Sunday, October 26, 2025
24.9 C
Irinjālakuda

ഇരിങ്ങാലക്കുട രൂപതാംഗമായ ഫാദർ ജോയ് പുത്തന്‍വീട്ടില്‍ നിര്യാതനായി

ഇരിങ്ങാലക്കുട രൂപതാംഗമായ ഫാദർ ജോയ് പുത്തന്‍വീട്ടില്‍ (69) നിര്യാതനായി. 17-01-2021 ഞായറാഴ്ച വൈകീട്ട് 5.30 ന് സെന്റ് ജെയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 1951 ജൂലൈ 18 ന് പുത്തന്‍വീട്ടില്‍ (ഊക്കന്‍) ഇട്ടൂപ്പ്-റോസി ദമ്പതികളുടെ മകനായി അമ്പഴക്കാട് പ്രദേശത്ത് ജനിച്ചു. ഘമലേ ബേബി (തോമസ്), വക്കച്ചന്‍, ശ്രീമതി ആഗ്നസ്സ് ജോസ് , ജോണ്‍സണ്‍, ജോസഫ്, തമ്പി (സേവ്യര്‍) എന്നിവര്‍ ജോയച്ചന്റെ സഹോദരങ്ങളാണ്. തൃശൂര്‍ തോപ്പ് സെന്റ് മേരീസ് സെമിനാരിയിലും കോട്ടയം സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയിലും പരിശീലനം നടത്തിയ ബഹു. ജോയച്ചന്‍ 1978 ഡിസംബര്‍ 28 ന് അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ അറിയപ്പെടുന്ന ഗായകനായ ജോയച്ചന്‍ ചാലക്കുടി ഫൊറോന പള്ളിയില്‍ അസ്‌തേന്തിയായും കുമ്പിടി, പുത്തന്‍ചിറ ഈസ്റ്റ്, വെസ്റ്റ് ചാലക്കുടി, നെല്ലായി, നന്തിക്കര, കാട്ടൂര്‍, വാടച്ചിറ, കല്ലംകുന്ന്, വള്ളിവട്ടം, മൂന്നുമുറി, അമ്പനോളി, അവിട്ടത്തൂര്‍, പൂവ്വത്തുശ്ശേരി, ചേലൂര്‍, എടത്തിരുത്തി ഫൊറോന, പോട്ട, നോര്‍ത്ത് ചാലക്കുടി എന്നിവിടങ്ങളില്‍ വികാരിയായും, ഇരിങ്ങാലക്കുട രൂപത മതബോധന കേന്ദ്രം, കമ്മ്യൂണിക്കേഷന്‍ മീഡിയ, പാസ്റ്ററല്‍ സെന്റര്‍, എന്നിവിടങ്ങളില്‍ ഡയറക്ടറായും സ്പിരിച്ച്വാലിറ്റി സെന്റര്‍ റെക്ടര്‍, ആളൂര്‍ ബി.എല്‍.എം. സ്‌പെഷ്യല്‍ കണ്‍ഫെസര്‍, വെള്ളിക്കുളങ്ങര സെന്റ് പോള്‍ എഫ്.സി. കോണ്‍വെന്റ് കപ്ലോന്‍ എന്നീ മേഖലകളില്‍ വളരെ സ്തുത്യര്‍ഹമായി സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. ചാലക്കുടി സെന്റ് ജോസഫ് ഭവനില്‍ മെഡിക്കല്‍ ലീവിലായിരിക്കുമ്പോഴാണ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ വെച്ച് ജോയച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. അച്ചന്റെ മൃതദേഹം 2021 ജനുവരി 18 തിങ്കളാഴ്ച ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയോട് അനുബന്ധിച്ചുള്ള സെന്റ് ജോസഫ് വൈദികഭവനത്തില്‍ രാവിലെ 7.15 മുതല്‍ 8.15 വരെയും തുടര്‍ന്ന് 9 മണി മുതല്‍ 12 മണി വരെ അമ്പഴക്കാട്ടുള്ള റോസി ഇട്ടൂപ്പ് പുത്തന്‍വീട്ടിലിന്റെ ഭവനത്തിലും പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷാകര്‍മ്മത്തിന്റെ ആദ്യഭാഗം 18-01-2021 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജ് പാനികുളം പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രസ്തുത ഭവനത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് 12.30 മുതല്‍ 2.30 വരെ അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും ഉച്ചക്കഴിഞ്ഞ് 2.30 നുള്ള വി. കുര്‍ബ്ബാനയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കുംശേഷം അമ്പഴക്കാട് സെന്റ് തോമസ് ഫൊറോനപള്ളി സെമിത്തേരിയില്‍
മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

Hot this week

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

Topics

അവകാശ സംരക്ഷണ ദിനാചരണം

സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന അവകാശ...

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...
spot_img

Related Articles

Popular Categories

spot_imgspot_img