ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ

108

ഇരിങ്ങാലക്കുട:2021 — 22 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായി 25 കോടി രൂപ, കല്ലേറ്റുംകര N I P M R ൽ ഒക്കുപഷണൽ തെറാപ്പി കോളേജ് കെട്ടിടം 10 കോടി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എം. ആർ. ഐ സി. ടി. സ്കാൻ ഉൾപ്പെടെയുള്ള സ്കാനിംഗ് യൂണിറ്റ് 15 കോടി, കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മാണം 15 കോടി കാറളം പഞ്ചായത്തിലെ ആലുക്കകടവ് പാലം നിർമ്മാണം 15 കോടി ഇരിങ്ങാലക്കുട നാടക കളരി തിയേറ്റർ സമുച്ചയ നിർമ്മാണം 8 കോടി, ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്‌സ് നിർമ്മാണം 2.5 കോടി കിഴുത്താനി ജംഗ്ഷൻ സൗന്ദര്യവൽക്കരണവും മനപ്പടി വരെ കാന നിർമ്മാണം 1 കോടി, ആളൂർ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം 5 കോടി, ഇരിഞ്ഞാലക്കുട മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം 10 കോടി, ഇരിങ്ങാലക്കുട ജുഡീഷ്യൽ കോർട്ട് കോംപ്ലക്സ് കെട്ടിടം രണ്ടാം ഘട്ട നിർമ്മാണം 42.60 കോടി, കാറളം പഞ്ചായത്തിലെ നന്തി ടൂറിസം പ്രൊജക്റ്റ്‌ 5 കോടി, എഴുന്നള്ളത്ത് പാത റോഡ് 5കോടി മുരിയാട് — വേളൂക്കര കുടി വെള്ള പദ്ധതി 85 കോടി, പൊറത്തിശ്ശേരി — ചെമ്മണ്ട –കാറളം റോഡ് 4 കോടി പുളിക്കലചിറ പാലം നിർമ്മാണം 1 കോടി കുട്ടംകുളം സംരക്ഷണം 10 കോടി കല്ലേറ്റുംകര ടൌൺ വികസനം 3.5 കോടി കുട്ടംകുളം സമര സ്മാരക നിർമ്മാണം 2 കോടി, കാറളം ഹോമിയോ ആശുപത്രി 50 ലക്ഷം ആളൂർ പഞ്ചായത്ത് സമഗ്ര കുടി വെള്ള പദ്ധതി 50 കോടി,ആനന്ദപുരം കുടുംബാരോഗ്യ കേന്ദ്രം 1കോടി, തളിയക്കോണം സ്റ്റേഡിയം 1 കോടി, കണ്ണിക്കര — വെങ്കുളം ചിറ കനാൽ സംരക്ഷണം 1 കോടി കെട്ടുചിറ ബ്രാഞ്ച് കനാൽ 0/000 മുതൽ 0/720 വരെ ബി. എം. ബി. സി. നിലവാരത്തിൽ പുനരുദ്ധാരണം 1.50 കോടി, പൂമംഗലം — പടിയൂർ കോൾ വികസന പദ്ധതി 3 കോടി, കെ. എൽ. ഡി. സി. കനാൽ ,ഷൺമുഖം കനാൽ സംയോജനം 20 കോടി പടിയൂർ പഞ്ചായത്തിലെ കൂത്തുമാക്കൽ ഷട്ടർ നിർമ്മാണം 10 കോടി അടക്കമുള്ള വിവിധ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ അനുമതി ലഭിച്ചിട്ടുള്ളതെന്ന് എം. എൽ. എ പറഞ്ഞു.

Advertisement