തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (14/01/2021) 446 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5064 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 79 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 80,322 ആണ്. 74,697 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 432 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 42 പുരുഷന്‍മാരും 35 സ്ത്രീകളും പത്ത് വയസ്സിനു താഴെ 11 ആണ്‍കുട്ടികളും 06 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
- ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 163
- എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -23
- സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 07
- കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-22
- കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 35
- സി.എഫ്.എല്‍.ടി.സി കൊരട്ടി – 43
- പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍-204
- സി.എഫ്.എല്‍.ടി.സി, നാട്ടിക -179
- സി.എഫ്.എല്‍.ടി.സി, മുസിരിസ് കൊടുങ്ങലൂര്‍ -25
- സി.എഫ്.എല്‍.ടി.സി, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍ -08
- ജനറല്‍ ആശുപത്രി തൃശ്ശൂര്‍-23
- കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -32
- ചാവക്കാട് താലൂക്ക് ആശുപത്രി -18
- ചാലക്കുടി താലൂക്ക് ആശുപത്രി -11
- കുന്നംകുളം താലൂക്ക് ആശുപത്രി -01
- ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -08
- ജില്ലാ ആശുപത്രി വടക്കാഞ്ചേരി -07
- എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-24
- അമല ആശുപത്രി, തൃശ്ശൂര്‍ -23
- ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -32
- മദര്‍ ആശുപത്രി, ഒളരിക്കര -09
- തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -09
- എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -02
- ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -01
- രാജാ ആശുപത്രി ചാവക്കാട് – 04
- അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 05
- സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -17
- മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 04
- റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 02
- സെന്റ് ആന്റണിസ് പഴുവില്‍ – 04
- യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 02
- സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-09
- അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 01
- മോഡേണ്‍ ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ -01
3660 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
438 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 109 പേര്‍ ആശുപത്രിയിലും 329 പേര്‍ വീടുകളിലുമാണ്. 6221 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3928 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2128 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 165 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 7,06,997 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.411 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,26,045 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 23 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 589 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.