1000 പേർക്ക് സൗജന്യ ഡയാലിസിസിന് 10 ലക്ഷം രൂപ നൽകി

97

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ പിണ്ടി പെരുന്നാളിന്റെ ഭാഗമായി 10 ലക്ഷം രൂപ ആയിരം സൗജന്യ ഡയാലിസീന് നൽകി. കത്തീഡ്രൽ വികാരി റവ.ഡോ.ആൻ്റു ആലപ്പാടനും, പ്രസുദേന്തി കൺവീനർ ടെൽസൺ കോട്ടോളിയും, ജോയിൻ്റ് കൺവീനർമാരായ ജോസ് മാമ്പിള്ളി, പ്രൊഫ.എം.ടി.കൊച്ചപ്പനും, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡൻ്റ് ഷാജൻ കണ്ടംകുളത്തി എന്നിവർ ചേർന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടന് ചെക്ക് കൈമാറി. ഹൃദയ പാലിയേറ്റിവ് കെയറിന് പള്ളിയുടെ പുതിയ ഷോപ്പിങ്ങ് കോംപ്ലക്സിൽ പുതിയ മുറിയുടെ താക്കോൽ കൈക്കാരൻമാരായ ജോസ് കൊറിയൻ, വർഗ്ഗീസ് തൊമ്മാന, അഗസ്റ്റിൻ കോളേങ്ങാടൻ, ജിയോ പോൾ തട്ടിൽ എന്നിവർ ചേർന്ന് ബിഷപ്പിന് കൈമാറി.

Advertisement