Tuesday, July 15, 2025
24.4 C
Irinjālakuda

ആലപ്പുഴ -കണ്ണൂർ സ്പെഷൽ ട്രയിനിന് ഇരിങ്ങലക്കുട ,പുതുക്കാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്

ഇരിങ്ങാലക്കുട :06307/06308 ആലപ്പുഴ -കണ്ണൂർ സ്പെഷൽ എക്സ്പ്രസ്സിന് പുതുക്കാട് ,ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു .ജനുവരി 10 മുതൽ ആലപ്പുഴയിൽ നിന്നാണ് ട്രയിൻ സർവ്വീസ് ആരംഭിക്കുന്നത് .ദിവസവും വൈകീട്ട് 4:55 ന് ഇരിങ്ങാലക്കുട, വൈകീട്ട് 5:08 ന് പുതുക്കാട് സ്റ്റേഷനുകളിൽ നിന്ന് കണ്ണൂരിലേക്കും രാവിലെ 10:07 ന് പുതുക്കാട് ,10:18 ന് ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ നിന്ന് എറണാകുളം ജംഗ്ഷൻ വഴി ആലപ്പുഴയിലേക്കും ആണ് സർവ്വീസ് .പുതുക്കാട്, ഇരിങ്ങാലക്കുട നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള എറണാകുളം ഭാഗത്തേക്ക് ട്രയിൻ ഏറെ പ്രയോജനമാകുമെന്നാണ് സ്ഥിരം യാത്രക്കാരുടെ അനുമാനം .ഓൺലൈൻ ആയി ഐ ആർ സി ടി സി യുടെ വെബ്ബ് സൈറ്റോ ,മൊബൈൽ ആപ്പോ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം .ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലും ടിക്കറ്റ് റിസർവ് ചെയ്യാവുന്നതാണ് .നിലവിൽ രാവിലെ 6 05 ന് കോട്ടയം വഴി കന്യാകുമാരിയിലേക്കും രാത്രി 7 24 ന് ബാംഗ്ലൂരിലേക്കും സർവ്വീസ് നടത്തുന്ന ബാംഗ്ലൂർ -കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സ് ആണ് പുതുക്കാട് സ്റ്റോപ്പ് ഉള്ളത് .സ്റ്റേഷനിൽ നിന്ന് റിസർവേഷൻ സമ്പ്രദായം ആരംഭിക്കുക ,സ്ഥിരം യാത്രക്കാർക്കായി സീസൺ ,അൺ റിസർവ്വ്ഡ് ടിക്കറ്റ് ടിക്കറ്റുകൾ കൗണ്ടറുകളിൽ ലഭ്യമാക്കുക ,ഗുരുവായൂർ – തിരുവനന്തപുരം ഇൻ്റർ സിറ്റി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പുതുക്കാട് ട്രയിൻ പാസഞ്ചേഴ്സ് അസ്സോസിയേഷൻ മുന്നോട്ട് വക്കുന്നത് .ട്രയിനിന് ജില്ലയിൽ തൃശൂർ .വടക്കാഞ്ചേരി ,ചാലക്കുടി സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ട് .

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img