ക്രൈസ്റ്റ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

65

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം “മങ്ങാടിക്കുന്നിലെ ഓർമ്മതണലിൽ” സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല വി. സി. ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാൻസലർ റവ. ഡോ. പോൾ അച്ചാണ്ടി, പ്രൊവിൻഷ്യൽ റവ. ഡോ. ഡേവിസ് പനയ്ക്കൽ, കണ്ണൂർ ജില്ല കളക്ടർ  ടി പി സുഭാഷ് ഐ. എ. എസ്., ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ, ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ, യൂണിവേഴ്‌സിറ്റി പരീക്ഷ കണ്ട്രോളർ ഡോ. സി സി ബാബു, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ  കമൽ, പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. കെ വി രാധാകൃഷ്ണൻ അന്താരാഷ്ട്ര താരങ്ങളായ യു ഷറഫലി, സിറിൽ സി വെള്ളൂർ, കെ എസ് സി എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്‌സൺ, മാധ്യമ പ്രവർത്തകൻ പി പി ജെയിംസ്, ഐ എസ് ആർ ഒ ശാസ്ത്രജ്ഞ ഡോ. അനുരാധ കൃഷ്ണൻ എന്നിവർ തങ്ങളുടെ കലാലയ സ്മരണകൾ പങ്കുവച്ചു. ‘ക്രൈസ്റ്റ് കോളേജ്: ഇന്നലെ, ഇന്ന്, നാളെ’ എന്ന തലക്കെട്ടിൽ കോളേജിന്റെ ചരിത്രം വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപറമ്പിൽ അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥി സംഗമത്തിന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും ഒ എസ് എ വൈസ് പ്രസിഡന്റ് ജെയ്സൺ പറേക്കാടൻ നന്ദിയും പറഞ്ഞു. സെക്രട്ടറി ഡോ. സുധീർ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.   

Advertisement