അവകാശ സംരക്ഷണയാത്രയയായ “ഉണർവ്വ് “ന് സ്വീകരണം നൽകി

60

ഇരിങ്ങാലക്കുട :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള അർബൺ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണയാത്രയയായ “ഉണർവ്വ് “ന് ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് യൂണിറ്റ് സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡണ്ട് എം ആർ ഷാജു അധ്യക്ഷത വഹിച്ച യോഗം ഇരിങ്ങാലക്കുട ട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാൻ അഡ്വക്കേറ്റ് പി ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഐ.ടി.യു ബാങ്ക് സി.ഇ.ഒ ടി. കെ ദിലീപ്കുമാർ മുഖ്യാഥിതി ആയിരുന്നു. ജാഥ ക്യാപ്റ്റൻ ജനറൽ സെക്രട്ടറി ശബരീഷ് കുമാർ, ജാഥ അംഗങ്ങളായ രാജൻ ജോസ് മണ്ണുത്തി ,പീറ്റർ ജോസഫ്, സജീവ് പി എസ് തുടങ്ങിയവരെ യൂണിറ്റ് അംഗങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. 2021 വർഷത്തെ ഡയറി പ്രകാശനവും നടത്തി.യോഗത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഡയറക്ടർമാരായ സുജാ സജീവ് കുമാർ, ജസ്റ്റിൻ ജോൺ, സംഘടനയുടെ മുൻ വർക്കിംഗ് പ്രസിഡണ്ട് ടി വി ചാർലി, യൂണിറ്റ് പ്രസിഡന്റ് ഷാജു എം ആർ എന്നിവരെ ആദരിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ജെ ജോയ്, ജോസഫ് ചാക്കോ, ആശ എ, സന്തോഷ് വില്ലടം തുടങ്ങിയവർ സംസാരിച്ചു. ജാഥ ഡിസംബർ 30ന് തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു കൊണ്ട് സമാപിക്കും.

Advertisement