നഗരസഭാ ചെയർപേഴ്സനും വൈസ് ചെയർമാനും സ്വീകരണം നൽകി

147

ഇരിങ്ങാലക്കുട :നഗരസഭാ ചെയർപേഴ്സൻ സോണിയ ഗിരിക്കും വൈസ് ചെയർമാൻ പി.ടി ജോർജിനും ജെ.സി.ഐ ഇരിങ്ങാലക്കുട സ്വീകരണം നൽകി. ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2021 വർഷത്തെ കർമ്മ പദ്ധതിയുo കലണ്ടറും മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉൽഘാടനം ചെയ്തു. പ്രസിഡൻറ് മണിലാൽ വി.ബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡൻ്റുമാരായ ജെൻസൻ ഫ്രാൻസീസ്, ടെൽസൺ കോട്ടോളി, അഡ്വ ഹോബി ജോളി, സെനറ്റർ ഷാജു പാറേക്കാടൻ, സലിഷ് സി.എസ് ,വിവറി ജോൺ എന്നിവർ പ്രസംഗിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കും പ്രധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജെ.സി.ഐ ഭാരവാഹികൾ അറിയിച്ചു.

Advertisement